മധ്യപ്രദേശ് നിയമസഭയില്‍ നെഹ്രുവിന്റെ ചിത്രം മാറ്റി; പകരം അംബേദ്കര്‍, പ്രതിഷേധിച്ച് കോണ്‍ഗ്രസ് 

സ്പീക്കറുടെ കസേരയ്ക്ക് ഇരുവശത്തുമായി മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. 
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം മാറ്റി പകരം ഡോ. ബി ആര്‍ അംബേദ്കറിന്റെ ചിത്രം വെച്ചിരിക്കുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം മാറ്റി പകരം ഡോ. ബി ആര്‍ അംബേദ്കറിന്റെ ചിത്രം വെച്ചിരിക്കുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ഭോപ്പാല്‍: പതിനാറാം മധ്യപ്രദേശ് നിയമസഭയുടെ ആദ്യസമ്മേളനം വിവാദങ്ങളോടെയാണ് തുടങ്ങിയത്. നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം മാറ്റി പകരം ഡോ. ബി ആര്‍ അംബേദ്കറിന്റെ ചിത്രം സ്ഥാപിച്ചതാണ് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. സ്പീക്കറുടെ കസേരയ്ക്ക് ഇരുവശത്തുമായി മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. 

സഭയില്‍ സ്പീക്കറുടെ കസേരയുടെ പുറകില്‍ ഇരുവശത്തുമായാണ് ചിത്രം ഉണ്ടായിരുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റിയിട്ടില്ല. സര്‍ക്കാര്‍ നടപടിയെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍, നെഹ്രുവിന്റെ ചിത്രം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തങ്ങള്‍ തന്നെ വീണ്ടും അതവിടെത്തന്നെ വെക്കുമെന്നും വ്യക്തമാക്കി. 

മുഖ്യമന്ത്രി മോഹന്‍യാദവിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ഒരാഴ്ചയ്ക്കുശേഷമാണ് നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 163 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിന് 66 സീറ്റുകളിലേ വിജയിക്കാനായുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com