രാഹുലും പ്രിയങ്കയും ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കണം; ആവശ്യവുമായി സംസ്ഥാന നേതൃത്വം 

ഇന്ത്യ സഖ്യം തീരുമാനിക്കുന്നതിനനുസരിച്ച് സംസ്ഥാനത്ത് സീറ്റ് വിഭജനം ഉള്‍പ്പടെ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു
രാഹുല്‍ ഗാന്ധി/ ട്വിറ്റര്‍
രാഹുല്‍ ഗാന്ധി/ ട്വിറ്റര്‍

ലഖ്‌നൗ:  അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കണമെന്ന അഭ്യര്‍ഥനയുമായി സംസ്ഥാന ഘടകം. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണ്ടി രാഹുലും പ്രിയങ്കയും ഇവിടെ നിന്ന് ജനവിധി തേടണമെന്നത് ദേശീയ നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായും പിസിസി പ്രസിഡന്റ് അജയ് റായ് പറഞ്ഞു, 

തെലങ്കാനയില്‍ മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസ് കഠിനാധ്വാനത്തിലൂടെ സംസ്ഥാനത്ത് അധികാരത്തിലെത്തിയതുപോലെ ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസിന് ഒന്നാമതെത്താന്‍ കഴിയുമെന്ന രാഹുലിന്റെ പ്രസ്താവനയും പിസിസി പ്രസിഡന്റ് ആവര്‍ത്തിച്ചു. ഇന്ത്യ സഖ്യം തീരുമാനിക്കുന്നതിനനുസരിച്ച് സംസ്ഥാനത്ത് സീറ്റ് വിഭജനം ഉള്‍പ്പടെ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍, പ്രിയങ്ക, ഖാര്‍ഗെ എന്നിവരെയും റായ് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ യാത്രയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

അതേസമയം, സോണിയാ ഗാന്ധി തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ് ഘടകവും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സോണിയാ ഗാന്ധിക്കും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തെഴുതും. നേരത്തെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തെലങ്കാനയിലെ മേധക്കില്‍ നിന്ന് ജനവിധി തേടിയിരുന്നു. സോണിയ ഗാന്ധി മേധക്കില്‍ നിന്ന് ജനവിധി തേടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com