ജമ്മുവിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം, ഏറ്റുമുട്ടൽ തുടരുന്നു

കൂടുതൽ സൈനികർ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം. പൂഞ്ചിലാണ് തീവ്രവാദികൾ സൈനിക വാഹനത്തിനു നേരെ വെടിയുതിർത്തത്. 

പൂഞ്ചിലെ താനാമണ്ടി മേഖലയിൽ വച്ചാണ് ആക്രമണം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടുതൽ സൈനികർ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. സുരൻകോട്ട് ജനറൽ ഏരിയ, പൂഞ്ചിലെ ബഫ്ലിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com