വൃക്ക ദാനം ചെയ്ത കാര്യം അറിയിച്ചു; യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി

ഇക്കാര്യം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ യുവതി വാട്‌സാപ്പിലൂടെ അറിയിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:  വൃക്ക ദാനം ചെയ്ത വിവരം അറിയിച്ചതിന് പിന്നാലെ യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബെയ്‌റഹി ഗ്രാമത്തിലാണ് സംഭവം. അസുഖ ബാധിതനായ സഹോദരനാണ് യുവതി വൃക്ക ദാനം ചെയ്തത്. ഇക്കാര്യം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ യുവതി വാട്‌സാപ്പിലൂടെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് തലാഖ് ചൊല്ലിയത്.

സഹോരന് ദാനമായി വൃക്ക നല്‍കിയത് തന്റെ വിവാഹം ബന്ധം വേര്‍പിരിയാന്‍ കാരണമാകുമെന്ന് യുവതി ഒരിക്കലും പ്രതിക്ഷിച്ചിട്ടുണ്ടാവില്ല. സംഭവത്തില്‍ യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

2019 മുതല്‍ രാജ്യത്ത് മുത്തലാഖ്  ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന സമ്പ്രദായം നിരോധിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com