രജൗരി ഭീകരാക്രമണം: ഒരു സൈനികനു കൂടി വീരമൃത്യു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ ഇ തയ്ബ ഉപവിഭാ​ഗം ഏറ്റെടുത്തു

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു
ആക്രമണത്തില്‍ തകര്‍ന്ന സൈനിക വാഹനം/ പിടിഐ
ആക്രമണത്തില്‍ തകര്‍ന്ന സൈനിക വാഹനം/ പിടിഐ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ തയ്ബയുടെ ഉപവിഭാ​ഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. 

സൈനിക വാഹനത്തിന് നേരെ ഇന്നലെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. രജൗറിയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കൂടുതൽ സൈന്യവുമായി പോയ രണ്ടു വാഹനങ്ങൾക്കു നേരെ ഭീകരർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. 

രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ വൈകീട്ട് 3.45 ഓടെയാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്.ഇതേത്തുടര്‍ന്ന് ദേരാ കി ഗലി പ്രദേശത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com