കര്‍ണാടക ഹിജാബ് നിരോധനം നീക്കുന്നു;  ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സിദ്ധരാമയ്യ

ഉത്തരവ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സിദ്ധരാമയ്യ പറഞ്ഞു
സിദ്ധരാമയ്യ/ പിടിഐ
സിദ്ധരാമയ്യ/ പിടിഐ

ബംഗളൂരു:  ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി കര്‍ണാടക സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനും എവിടെയും പോകാനുള്ള സ്വാതന്ത്രവും ഉണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒരിടത്തും ഹിജാബ് നിരോധനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിലെ നഞ്ചന്‍കോട് മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനംനിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്തരവ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സിദ്ധരാമയ്യ പറഞ്ഞു. എല്ലാവര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാമെന്നും അതിനെ എന്തിന് തങ്ങള്‍ തടയണമെന്നും മുഖ്യമന്ത്രി ചോദിച്ചു. വസ്ത്രത്തിന്റെ ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ഹിജാബ് നിരോധനം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. 

അതേസമയം, ഹിജാബ് നിരോധനം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നും, വിദ്യാര്‍ഥികളില്‍ തുല്യത നല്‍കുന്നതാണ് യൂണിഫോമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com