കനത്ത മൂടല്‍മഞ്ഞ്, ഡല്‍ഹിയില്‍ വിമാനസര്‍വീസുകള്‍ വൈകുന്നു; കമ്പനികളെ ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം

കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിച്ചു
ഡൽഹിയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിന്റെ ദൃശ്യം, എഎൻഐ
ഡൽഹിയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിന്റെ ദൃശ്യം, എഎൻഐ
Published on
Updated on

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം  30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ തൊട്ടടുത്തുള്ള കാഴ്ച വരെ മറച്ചു കൊണ്ട് കനത്ത മൂടല്‍മഞ്ഞ് ആണ് അനുഭവപ്പെടുന്നത്. സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചതോടെ, വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം വരെ ഉണ്ടായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com