സൈനിക നടപടിക്കിടെ മുഖത്ത് വെടിയേറ്റു; എട്ടുവര്‍ഷം അബോധാവസ്ഥയില്‍; ലെഫ്റ്റന്റ് കേണല്‍ കരണ്‍ബീര്‍ സിങ് നട്ട് അന്തരിച്ചു

സേനാ മെഡല്‍ ജേതാവായ കരണ്‍ബീര്‍ സിങ് 2015ലാണ് വെടിയേറ്റ് അബോധാവസ്ഥയിലാകുന്നത്
ലെഫ്. കേണൽ കരണ്‍ബീര്‍ സിങ് നട്ട് / എക്സ്
ലെഫ്. കേണൽ കരണ്‍ബീര്‍ സിങ് നട്ട് / എക്സ്

ന്യൂഡല്‍ഹി: സൈനിക ഓപ്പറേഷനിടെ വെടിയേറ്റ് എട്ടുവര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ സൈനിക ഓഫീസര്‍ അന്തരിച്ചു. ലെഫ്റ്റന്റ് കേണല്‍ കരണ്‍ബീര്‍ സിങ് നട്ട് ആണ് മരിച്ചത്. സേനാ മെഡല്‍ ജേതാവായ കരണ്‍ബീര്‍ സിങ് 2015ലാണ് വെടിയേറ്റ് അബോധാവസ്ഥയിലാകുന്നത്. 

ജമ്മു കശ്മീര്‍ റൈഫിള്‍സിലെ 160 ഇന്‍ഫന്ററി ബറ്റാലിയനിലെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയിരുന്നു ലെഫ്റ്റന്റ് കേണല്‍ കരണ്‍ബീര്‍ സിങ്. 2015 നവംബര്‍ 22 നാണ് കരണ്‍സിങ്ങിന്റെ ജീവിതം മാറ്റി മറിക്കുന്ന ദുരന്തം സംഭവിക്കുന്നത്. 

ജമ്മു കശ്മീരിലെ കുപാ വാരയില്‍ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാജി നക ഗ്രാമത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. കരണ്‍സിങ്ങിന്റെ മുഖത്താണ് വെടിയേറ്റത്. 

ഗുരുതരമായി പരിക്കേറ്റ ലെഫ്റ്റന്റ് കേണല്‍ കരണ്‍ബീര്‍ സിങ്ങിനെ ശ്രീനഗറില്‍ നിന്നും എയര്‍ ലിഫ്റ്റു വഴി ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യസ്ഥിതി മോശമാകുകയും അബേധാവസ്ഥയിലാകുകയുമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള എട്ടു വര്‍ഷത്തെ പോരാട്ടം അവസാനിപ്പിച്ചാണ് കരണ്‍ബീര്‍ സിങ് അന്തരിച്ചത്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com