അമിത് ഷാ/ ഫയൽ
അമിത് ഷാ/ ഫയൽ

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു; ജമ്മുകശ്മീരില്‍ മുസ്ലിംലീഗിന് നിരോധനം

മസറത്ത് ആലം വിഭാഗം, എംഎല്‍ജെകെ-എംഎ എന്നീ വിഭാഗങ്ങളാണ് നിരോധിച്ചത്. 

ന്യൂഡല്‍ഹി:  ജമ്മു കശ്മീരില്‍ മുസ്ലിം ലീഗിന് (മസ്രത് ആലം വിഭാഗം) നിരോധനം. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
 

ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന കാരണത്തിലാണ് നിരോധനം. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരും ഉണ്ടാകില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ സന്ദേശം വ്യക്തമാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. യുഎപിഎ പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന കാരണത്തിലാണ് നിരോധനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഈ സംഘടനയും അതിലെ അംഗങ്ങളും ജമ്മു കശ്മീരിലെ ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു, തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ജമ്മു കശ്മീര്‍യില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com