കനത്ത മൂടല്‍ മഞ്ഞ്: മൂന്ന് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്;  134 വിമാനങ്ങള്‍ വൈകി

വ്യാഴാഴ്ച ഡല്‍ഹിയില്‍ 8.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
മൂടല്‍ മഞ്ഞ് കാഴ്ച തടസപ്പെടുത്തിയതോടെ ഡല്‍ഹി ദേശീയ പാതയില്‍ ഉണ്ടായ ഗതാഗതക്കുരുക്ക്/ പിടിഐ
മൂടല്‍ മഞ്ഞ് കാഴ്ച തടസപ്പെടുത്തിയതോടെ ഡല്‍ഹി ദേശീയ പാതയില്‍ ഉണ്ടായ ഗതാഗതക്കുരുക്ക്/ പിടിഐ

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിടങ്ങളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് രൂക്ഷമാണ്. വ്യാഴാഴ്ച ഡല്‍ഹിയില്‍ 8.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. പുലര്‍ച്ചെ ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കാനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. 

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ബസ് സര്‍വീസുകള്‍ക്കായി  മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വിവിധ ഇടങ്ങളില്‍ ഉണ്ടായ റോഡപകടത്തില്‍ ആറ് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 

മൂടല്‍മഞ്ഞ് കാഴ്ച തടസ്സപ്പെടുത്തിയതോടെ ഡല്‍ഹിയില്‍ നിന്ന് 132 വിമാന സര്‍വീസുകളും 22 ട്രെയിന്‍ സര്‍വീസുകളും  വൈകി. മഞ്ഞുവീഴ്ച വര്‍ദ്ധിച്ച സാഹചര്യത്തില്‍ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും ഗൗതം ബുദ്ധ് നഗറിലെയും സ്‌കൂളുകള്‍ അടച്ചു. ഡിസംബര്‍ 29, 30 തീയതികളില്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. 

അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളില്‍ കുറഞ്ഞ താപനില ഏഴ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com