പുകയാക്രമണം: ആ ചെരുപ്പുകുത്തി എവിടെ?; യുപി പൊലീസിന്റെ സഹായം തേടി അന്വേഷണ സംഘം

ആദ്യം മുതല്‍ തന്നെ  ചെരുപ്പുകുത്തിയെ അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ് സംഘം ലഖ്നൗവിലെത്തിയിരുന്നു.
ലോക്സഭയിൽ പുക മൂടിയപ്പോൾ/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
ലോക്സഭയിൽ പുക മൂടിയപ്പോൾ/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

ന്യൂഡല്‍ഹി:  പാര്‍ലമെന്റില്‍ പുകയാക്രമണം നടത്തിയ പ്രതികളുടെ
ഷൂസിന്റെ നിര്‍മാണത്തിന് സഹായിച്ചവരെ കണ്ടെത്താന്‍ യുപി പൊലീസിന്റെ  സഹായം തേടി ഡല്‍ഹി പൊലീസ്. അറസ്റ്റിലായ മനോരഞ്ജന്‍, സാഗര്‍ശര്‍മ എന്നിവരുടെ ഷൂസില്‍ സ്‌മോക്ക് ക്യാനിസ്റ്ററുകള്‍ ഘടിപ്പിക്കുന്നതിനായി ഷൂസുകള്‍ തയ്യാറാക്കി നല്‍കിയത് ആരാെണന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

സ്വയം ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആലംബാഗിലെ ചെരുപ്പുകുത്തിയുടെ അടുത്തെത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം മുതല്‍ തന്നെ  ചെരുപ്പുകുത്തിയെ അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ് സംഘം ലഖ്നൗവിലെത്തിയിരുന്നു.

പാര്‍ലമെന്റിലെ സീറോ അവര്‍ നടക്കുന്ന സമയത്താണ് പൊതുഗ്യാലറിയില്‍ നിന്ന് ലോക്‌സഭാ ചേംബറിലേക്ക് സാഗറും മനോരഞ്ജനും ചാടി വീഴുകയും മഞ്ഞ പുക ഉയരുകയും ചെയ്തത്. മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇവര്‍ ആക്രമണം നടത്തിയത്. മൈസൂരില്‍ നിന്നുള്ള പ്രതാപ് സിംഹ എംഎല്‍എയുടെ  സന്ദര്‍ശക പാസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പാര്‍ലമെന്റില്‍ പ്രവേശനം നേടിയത്.

വീടിനടുത്തുള്ള ഒരു കടയില്‍ നിന്ന് 595 രൂപയ്ക്ക് രണ്ട് ജോഡി ഷൂസ് വാങ്ങിയെന്നും സൈക്കിളില്‍ ആലംബാഗിലെ ചെരുപ്പുകാരന്റെ അടുത്തെത്തിയെന്നും ചോദ്യം ചെയ്ത പൊലീസുകാരോട് ഇയാള്‍ പറഞ്ഞതായാണ് വിവരം. ഷൂസിനുള്ളില്‍ അറയുണ്ടാക്കുന്നതിനായി റബ്ബര്‍ സോള്‍ ഉപയോഗിച്ചിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ചെരുപ്പുകുത്തിയാണ് ചെയ്തതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം തന്നെ എത്തിയെങ്കിലും കണ്ടെത്താനായില്ല. 

സാഗറിന്റെ വീട്ടില്‍ നിന്ന് ഷൂസും ഭഗത്‌സിങിന്റെ ചില വരികള്‍ എഴുതിയ ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്ത് ഭഗത് സിംഗും സഭ കൂടുന്ന സമയത്ത് സെന്‍ട്രല്‍ അസംബ്ലിയില്‍ ബോബെറിഞ്ഞിരുന്നു. ഇത് തന്നെ ചെയ്യണമെന്ന് പ്രതികള്‍ ആഗ്രഹിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com