അയോധ്യയിലെ പ്രതിഷ്ഠാദിനച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും; റിപ്പോര്‍ട്ട്

ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പരിപാടിയില്‍ സോണിയയെ പങ്കെടുപ്പിക്കാനുള്ള തീരുമാനം.
സോണിയ ഗാന്ധി/ ഫയല്‍ ചിത്രം
സോണിയ ഗാന്ധി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷ്ഠാദിനച്ചടങ്ങില്‍ നിന്ന് മാറിനിന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പാര്‍ട്ടി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്രതിഷ്ഠാ ദിനച്ചടങ്ങിലേക്ക് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.  സോണിയ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ് പറഞ്ഞിരുന്നു. അല്ലെങ്കില്‍ ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പരിപാടിയില്‍ സോണിയയെ പങ്കെടുപ്പിക്കാനുള്ള തീരുമാനം. ചടങ്ങില്‍ നിന്ന് വിട്ടുനിന്നാല്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ആയുധമാക്കുമെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. നിയമസഭാ തെരഞ്ഞടുപ്പിന് സമാനമായ രീതിയില്‍ പരാജയമുണ്ടാകുമെന്നും വിലയിരുത്തലുണ്ടായി. അതേസമയം, പരിപാടിയില്‍ പങ്കെടുത്താല്‍ ന്യൂനപക്ഷം അകലുമോയെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com