അയല്‍വാസികള്‍ അവസാനമായി കണ്ടത് 2019ല്‍; ചിത്രദുര്‍ഗയില്‍ അടച്ചിട്ട വീട്ടില്‍ അഞ്ച് അസ്ഥികൂടങ്ങള്‍; മുറിയില്‍ ആത്മഹത്യാക്കുറിപ്പ്; അന്വേഷണം

നാല് അസ്ഥികൂടങ്ങള്‍ കണ്ടത് ഒരു മുറിയിലാണ്. മറ്റൊന്ന് കണ്ടെത്തിയത് തൊട്ടടുത്ത മുറിയിലുമാണ്. 
വീട്ടില്‍ പരിശോധന നടത്തുന്ന പൊലീസ്
വീട്ടില്‍ പരിശോധന നടത്തുന്ന പൊലീസ്
Published on
Updated on

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ അസ്ഥികൂടങ്ങളാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

2019 ജൂലൈയിലാണ് ഇവരെ  അവസാനമായി കണ്ടതെന്ന് അയല്‍വാസികള്‍ പറയുന്നു. അന്നു മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും വീട്ടിലുള്ളവര്‍ പുറത്തുള്ളവരുമായി അധികം സംസാരിക്കാറില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു. നാല് അസ്ഥികൂടങ്ങള്‍ കണ്ടത് ഒരു മുറിയിലാണ്. മറ്റൊന്ന് കണ്ടെത്തിയത് തൊട്ടടുത്ത മുറിയിലുമാണ്. മൃതദേഹങ്ങള്‍ ഉള്ള മുറിയില്‍ കന്നഡയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 

വീടിന് മുന്നിലെ മരവാതില്‍ പൊളിഞ്ഞ നിലയില്‍ കണ്ട ചിലരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവെടുപ്പ് നടത്തുകയും വീട് സീല്‍ ചെയ്തതായും പൊലീസ് അറിയിച്ചു. എന്താണ് മരണകാരണമെന്ന് വ്യക്തമാല്ല. ആത്മഹത്യയോ മറ്റ് എന്തെങ്കിലോ ആകാം. ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേ,മെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

മരിച്ചവര്‍ ആരാണെന്നും ഇത്രനാളായിട്ടും ഇവരുടെ അഭാവം അയല്‍വാസികള്‍ ശ്രദ്ധിക്കപ്പെടാതെ പോയതുള്‍പ്പടെ അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മറ്റുവിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അന്വേഷണത്തിന് ശേഷം മാത്രമെ മരണകാരണം പറയാനാവുകയുള്ളുവെന്നും ജി പരമേശ്വര പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com