പൊലീസ് സംരക്ഷണം ലഭിക്കാൻ സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞു; ഹിന്ദുമഹാസഭ നേതാവും മകനും അറസ്റ്റിൽ

സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേർന്നാണ് ബോംബെറിയാൻ പദ്ധതിയിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: പൊലീസ് സംരക്ഷണം നേടാൻ സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറൽ സെക്രട്ടറി പെരി സെന്തിൽ, മകൻ ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവൻ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ 23നാണ് ഉളുന്തൂർപെട്ട് കേശവൻ നഗറിലെ സെന്തിലിന്റെ വീടിനു നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായത്. സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേർന്നാണ് ബോംബെറിയാൻ പദ്ധതിയിട്ടത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഒളിവിൽപോയ രാജീവ് ഗാന്ധിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com