വിമാനത്തില്‍ യുവതിക്ക് നല്‍കിയ സാന്‍വിച്ചില്‍ പുഴു, വിവരം അറിയിച്ചിട്ടും കുലുക്കമില്ല, ഒടുവില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

വിഷയം ഉന്നയിച്ച് ഔദ്യോഗികമായി പരാതി നല്‍കുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതീകാത്മക ചിത്രം/ഫോട്ടോ: എഎന്‍ഐ
പ്രതീകാത്മക ചിത്രം/ഫോട്ടോ: എഎന്‍ഐ

ന്യൂഡല്‍ഹി:  ഡല്‍ഹി-മുംബൈ വിമാനത്തില്‍ യുവതി വാങ്ങിയ സാന്‍വിച്ചില്‍ പുഴുവിനെ കണ്ടെത്തിയതില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പുഴുവിനെ കണ്ടെത്തിയ സമയത്ത് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെന്നും എന്നാല്‍ മറ്റ് യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ സാന്‍വിച്ച് നല്‍കിയെന്നും ഇന്‍സ്റ്റഗ്രാമിലൂടെ യുവതി പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി നല്‍കാനാണ് തീരുമാനമെന്നും ഇവര്‍ പറയുന്നു. സംഭവം അറിഞ്ഞതോടെ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവന പുറത്തിറക്കി. 

പുഴുവിനെ കണ്ടെത്തിയ സമയത്ത് തന്നെ ഫ്‌ളൈറ്റ് അറ്റന്‍ഡിന്റിനെ വിവരം അറിയിച്ചിരുന്നുവെന്നും എന്നിട്ടും മറ്റ് യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ നല്‍കുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. പ്രായമായവരും ഉണ്ടായിരുന്നു. ആര്‍ക്കെങ്കിലും അണുബാധയുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് കൂടി ഓര്‍ക്കണമെന്നും യുവതി പറഞ്ഞു. 

അതേസമയം തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും നിങ്ങളുടെ മുന്‍ഗണന ആയിരിക്കണമെന്ന ഒരു ഉറപ്പ് എയര്‍ലൈന്‍ തരണമെന്നുമാണ് യുവതിയുടെ ആവശ്യം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തുകയാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംശയം ഉന്നയിച്ച സമയത്ത് തന്നെ ഭക്ഷണ വിതരണം ക്രൂ ഉടന്‍ തന്നെ നിര്‍ത്തിയെന്നും യാത്രക്കാരന് ഉണ്ടായ അസൗകര്യത്തില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com