ബോയിങ് വിമാനത്തിന്റെ ബോള്‍ട്ട് അയഞ്ഞുവെന്ന വിവരം; ഇന്ത്യയില്‍ മൂന്ന് കമ്പനികളുടെ വിമാനങ്ങളില്‍ പരിശോധന

ആകാശ, എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നി കമ്പനികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. 
ചിത്രം /എക്‌സ്
ചിത്രം /എക്‌സ്

ന്യൂഡല്‍ഹി: പുതുതായി ഇറക്കിയ ബോയിങ് 737 മാക്സ് വിമാനത്തിന്റെ ബോള്‍ട്ട് അയഞ്ഞുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കും പരിശോധന നടത്താനുള്ള നിര്‍ദേശം നല്‍കി
സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). 

രാജ്യത്തുനിന്നുള്ള മൂന്ന് വിമാനക്കമ്പനികളുമായി  ബന്ധപ്പെട്ടുവരികയാണെന്നും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.  ആകാശ, എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നി കമ്പനികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. 

അതേസമയം വിമാനത്തിന്റെ റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തില്‍ അയഞ്ഞ ബോള്‍ട്ടുകള്‍ ഉണ്ടാവാമെന്ന് യുഎസ് ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ഒരു വിമാനത്തില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിച്ചതായും ബോയിങ് 737 മാക്സ് ശ്രേണിയിലെ വിമാനങ്ങളില്‍ പരിശോധന നടത്താനും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ യു.എസ്. ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും ബോയിങ്ങുമായും ബന്ധപ്പെട്ടുവരികയാണെന്ന് ഡി.ജി.സി.എ. അറിയിച്ചു. നിലവിലെ പരിശോധ പതിവ് സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com