'ബിജെപിക്ക് ജാം വേണമെങ്കില്‍  കിട്ടും', തിരിച്ചെറിയുമെന്ന് സോണിയ; എങ്കില്‍ നമുക്കെടുക്കാമെന്ന് രാഹുല്‍

തങ്ങളുടെ അടുക്കള തോട്ടത്തില്‍ നിന്ന് തന്നെ അതിന് വേണ്ടുന്ന ഓറഞ്ച് മാര്‍മാലേഡ് ശേഖരിച്ചാണ് ജാം നിര്‍മാണം.
ഓറഞ്ച് മാര്‍മാലേഡ് ജാം ഉണ്ടാക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ ഷോട്ട്
ഓറഞ്ച് മാര്‍മാലേഡ് ജാം ഉണ്ടാക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ ഷോട്ട്

ന്യൂഡല്‍ഹി: പുതുവത്സരാഘോഷത്തില്‍ രസകരമായ വീഡിയോയുമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും എത്തിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഓറഞ്ച് മാര്‍മാലേഡ് ജാം ഉണ്ടാക്കുന്ന വീഡിയോ ആണ് രാഹുല്‍ ഗാന്ധിയുടെ യൂട്യുബില്‍ നല്‍കിയിരിക്കുന്നത്. തങ്ങളുടെ അടുക്കള തോട്ടത്തില്‍ നിന്ന് തന്നെ അതിന് വേണ്ടുന്ന ഓറഞ്ച് മാര്‍മാലേഡ് ശേഖരിച്ചാണ് ജാം നിര്‍മാണം.

ബിജെപിക്ക് ജാം കിട്ടണമെങ്കില്‍ അവര്‍ക്കും കിട്ടും എന്ന് രാഹുല്‍ ഗാന്ധി ഈ വീഡിയോയില്‍ പറയുന്നുണ്ട്. ബിജെപി അത് തങ്ങള്‍ക്ക് നേരെ തിരിച്ചെറിയുമെന്ന് സോണിയാ ഗാന്ധിയും പറയുന്നുണ്ട്. അപ്പോള്‍ അത് നല്ലതാണ്, നമുക്ക് അത് വീണ്ടും എടുക്കാമെന്നും രാഹുല്‍ പരിഹാസ രൂപേണ പറയുന്നുണ്ട്. 

അമ്മയും മകനും ചേര്‍ന്ന് ഓറഞ്ച് മാര്‍മാലേഡ് പറിച്ചെടുക്കുന്നതും വൃത്തിയാക്കുന്നതും മുറിക്കുന്നതും ഒക്കെയായി സമഗ്രമായിട്ടാണ് കാണിച്ചിരിക്കുന്നത്. പള്‍പ്പ് ഇളക്കുന്നതിനിടയില്‍, ഇത് തന്റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ പാചകക്കുറിപ്പാണെന്നും അമ്മയുടെ പ്രിയപ്പെട്ട ജാമാണെന്നും രാഹുല്‍ പറയുന്നു.

വീഡിയോയുടെ അവസാനം ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും രാഹുല്‍ പറയുന്നുണ്ട്. ഗാന്ധിജിയുടെ ഭക്ഷണ കാഴ്ചപ്പാടില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായ ഒരു കൂട്ടം പോഷകാഹാര ആശയങ്ങളാണ് തനിക്കുള്ളതെന്നും രാഹുല്‍ പറയുന്നു. ഇന്ത്യയില്‍ വന്നപ്പോള്‍ മുളകിനോട് പൊരുത്തപ്പെടാനാണ് താന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തതെന്നാണ് സോണിയാഗാന്ധി പറയുന്നത്. ഇന്ത്യക്കാര്‍ ഇന്ന് വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ഇന്ത്യന്‍ റസ്‌റ്റോറന്റ് ഉള്ളതുകൊണ്ട് വലിയ പ്രയാസമില്ല. അന്ന് വളരെ പ്രയാസമായിരുന്നു. അതുപോലെയാണ് തിരിച്ചും. എനിക്കും അതേ ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്ന് സോണിയാഗാന്ധി പറയുന്നു. 

നേരത്തെ പച്ച മല്ലിയില അമ്മക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറിയെന്ന് രാഹുല്‍ ഗാന്ധിയും പറയുന്നുണ്ട്. 
സോണിയാ ഗാന്ധിയുടെ അമ്മയാണ് വീട്ടിലെ ഏറ്റവും മികച്ച പാചകക്കാരിയെന്ന് രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. പിന്നീട്, കശ്മീരി ബന്ധുക്കളില്‍ നിന്നാണ് സോണിയ ഗാന്ധി ഇന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ പഠിച്ചതെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ തന്നെപ്പോലെ തന്നെ വലിയ ശാഠ്യക്കാരനാണെന്നാണ് സോണിയാഗാന്ധി പറയുന്നത്. 

പഞ്ചസാരയും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച സിട്രസ് പഴങ്ങളുടെ ജ്യൂസില്‍ നിന്നും തൊലിയില്‍ നിന്നുമാണ് ഓറഞ്ച് മാര്‍മാലേഡ് ജാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com