ജമ്മു കശ്മീരില്‍ ഹിമപാതം; റിസോര്‍ട്ട് മഞ്ഞിനടിയിലായി; രണ്ടു വിദേശികള്‍ മരിച്ചു

ജമ്മു കശ്മീരിലെ  ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്
ഗുൽമാർഗ് സ്കീയിങ് റിസോർട്ടിന്റെ മുകൾ ഭാഗത്തുണ്ടായ ഹിമപാതം/ പിടിഐ
ഗുൽമാർഗ് സ്കീയിങ് റിസോർട്ടിന്റെ മുകൾ ഭാഗത്തുണ്ടായ ഹിമപാതം/ പിടിഐ

ശ്രീനഗര്‍: ജമ്മു - കശ്മീരിലുണ്ടായ അതിശക്ത ഹിമപാതത്തില്‍ രണ്ട് വിദേശ പൗരന്മാര്‍ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി.  ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്താല്‍ രക്ഷാപ്രവര്‍ത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്എസ്പി അറിയിച്ചു.

വിദേശത്തുനിന്നെത്തിയ വിനോദ സഞ്ചാരികളാണ് മരിച്ച രണ്ടുപേരും. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. രക്ഷപ്പെടുത്തിയ 19 പേരും വിദേശികളാണ്. രക്ഷാപ്രവര്‍ത്തനം കൃത്യമസമയത്ത് നടന്നതിനാല്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മഞ്ഞുകാലമായതിനാല്‍ സ്‌കീയിങ്ങിനായി നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. ബാരാമുല്ല പൊലീസ് മറ്റ് ഏജന്‍സികളുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com