ഇന്ദിരയുടെയും രാജീവിന്റെതും അപകടമരണങ്ങള്‍; രക്തസാക്ഷിത്വമല്ലെന്ന് ബിജെപി മന്ത്രി

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര സുഗമമായി നടത്തിയതിന്റെ ക്രെഡിറ്റ് നരേന്ദ്രമോദിക്ക് നല്‍കണം 
ഇന്ദിരാഗാന്ധി- രാജീവ് ഗാന്ധി
ഇന്ദിരാഗാന്ധി- രാജീവ് ഗാന്ധി

ഡെറാഢൂണ്‍: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ അപകടങ്ങളായിരുന്നെന്നും ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി.'രാഹുല്‍ ഗാന്ധിയുടെ ബൗദ്ധിക നിലവാരത്തില്‍ താന്‍ ഖേദിക്കുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഭഗത് സിങ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ സമാപന വേളയില്‍ ശ്രീനഗറില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ; ഒരാള്‍ക്ക് അയാളുടെ ബൗദ്ധിക നിലവാരത്തിന് അനുസരിച്ചേ സംസാരിക്കാന്‍ കഴിയൂ. രാഹുലിന് യാത്ര സുഗമമായി നടത്താന്‍ കഴിഞ്ഞതിന്റെ ക്രഡിറ്റ് നരേന്ദ്രമോദിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കില്‍, രാഹുല്‍ ഗാന്ധിക്ക് ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

അക്രമത്തിന്റെ വേദന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മനസ്സിലാവില്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ പ്രസംഗിച്ചത്. 'ഞാനീ പറയുന്നത് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ഡോവലിനുപോലും മനസ്സിലാവില്ല. പക്ഷേ, കശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും മനസ്സിലാവും. അക്രമം നടത്തുന്ന ആര്‍എസ്എസുകാര്‍ക്കും അക്രമത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കും അതു മനസ്സിലാവില്ലെന്നാണ് എനിക്ക് മോദിയോടും അമിത് ഷായോടും  പറയാനുള്ളത്'-എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com