പരമ്പരാഗത ശൈലിയില്‍ ചുവന്ന സാരിയില്‍, ചുവന്ന കവറില്‍ പൊതിഞ്ഞ് ടാബ്; പതിവ് തെറ്റിക്കാതെ നിര്‍മല 

ബജറ്റ് അവതരിപ്പിക്കാന്‍ പട്ട് പോലെ തോന്നിപ്പിക്കുന്ന  ചുവന്ന കവറില്‍ പൊതിഞ്ഞാണ് ടാബ് ലെറ്റുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേക്ക് പോയത്
ബജറ്റ് അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടാബുമായി ധനമന്ത്രി, പിടിഐ
ബജറ്റ് അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടാബുമായി ധനമന്ത്രി, പിടിഐ

ന്യൂഡല്‍ഹി:  ഇത്തവണയും പതിവ് തെറ്റിച്ചില്ല. ബജറ്റ് അവതരിപ്പിക്കാന്‍ പട്ട് പോലെ തോന്നിപ്പിക്കുന്ന  ചുവന്ന കവറില്‍ പൊതിഞ്ഞാണ് ടാബ് ലെറ്റുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേക്ക് പോയത്. പരമ്പരാഗത ശൈലിയില്‍ ചുവന്ന സാരി ധരിച്ച് ചുവന്ന കവറില്‍ പൊതിഞ്ഞ ടാബ് ലെറ്റുമായി നിര്‍മല സീതാരാമന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നു.

മുന്‍ കാലങ്ങളില്‍ ബ്രീഫ് കേസുമായാണ് ധനമന്ത്രിമാര്‍ ബജറ്റ് അവതരണത്തിന് എത്തിയിരുന്നത്. ഇതില്‍ മാറ്റം കൊണ്ടുവന്നത് നിര്‍മല സീതാരാമന്‍ ആണ്. കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊണ്ട് പേപ്പര്‍ലെസ് ബജറ്റാണ് നിര്‍മല ഇത്തവണയും അവതരിപ്പിക്കുന്നത്. ഇതിനായാണ് ടാബ് ലെറ്റുമായി നിര്‍മല പാര്‍ലമെന്റിലേക്ക് പോയത്. ബജറ്റ് അവതരണത്തിന് മുന്‍പ് പതിവായുള്ള രാഷ്ട്രപതി സന്ദര്‍ശനത്തിന് മുന്നോടിയായാണ് നിര്‍മല ക്യാമറയ്ക്ക് മുന്നില്‍ ടാബ് ലെറ്റുമായി നിന്നത്.

ബജറ്റ് അവതരണത്തിനായി ഉപയോഗിക്കുന്ന ടാബ് ലെറ്റ് പൊതിഞ്ഞിരിക്കുന്ന ചുവന്ന കവറില്‍ സ്വര്‍ണനിറത്തിലുള്ള ദേശീയ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയെ കണ്ട ശേഷം നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിന് നേരിട്ട് പാര്‍ലമെന്റില്‍ എത്തും. 

2019ലാണ് കൊളോണിയല്‍ പൈതൃകത്തിന്റെ ശേഷിപ്പ് എന്ന് വിശേഷിക്കുന്ന ബ്രീഫ് കേസ് നിര്‍മല ഉപേക്ഷിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മാറ്റം പിന്തുടരുകയായിരുന്നു. രാജ്യം കോവിഡ് പിടിയിലമര്‍ന്ന 2021ലാണ് ആദ്യമായി പേപ്പര്‍ലെസ് ആയി ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. തുടര്‍ച്ചയായ അഞ്ചാം ബജറ്റാണ് നിര്‍മല അവതരിപ്പിക്കാന്‍ പോകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com