മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ചു മോക് ഡ്രില്‍ നടത്തരുത്; പൊലീസിനു ഹൈക്കോടതിയുടെ വിലക്ക് 

മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് പൊലീസ് മോക് ഡ്രില്‍ നടത്തുന്നതിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വിലക്ക് ഏര്‍പ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് പൊലീസ് മോക് ഡ്രില്‍ നടത്തുന്നതിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വിലക്ക് ഏര്‍പ്പെടുത്തി. പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ചാണ് പൊലീസ് മോക് ഡ്രില്‍ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനായ സയിദ് ഉസ്മയാണ് കോടതിയെ സമീപിച്ചത്. മോക് ഡ്രില്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയന്നു വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ മംഗേഷ് പാട്ടീല്‍, എഎസ് ചപല്‍ഗോങ്കര്‍ എന്നിവര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു നിര്‍ദേശം നല്‍കി. 

ഹര്‍ജി അടുത്ത മാസം പത്തിനു പരിഗണിക്കുമെന്നും അതുവരെ പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ഭീകരരായി ചിത്രീകരിച്ച് പൊലീസ് മോക് ഡ്രില്‍ നടത്തരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു. 

ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നേരിടുന്നതിനു പൊലീസ് എത്രമാത്രം സജ്ജമെന്നു പരിശോധിക്കുന്നതിനാണ് മോക് ഡ്രില്‍. ഇതു വളരെ പക്ഷപാതപരമായാണ് പൊലീസ് നടത്തുന്നതെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com