കാറിനടിയില്‍ കുരുങ്ങി മൃതദേഹം; പത്തു കിലോമീറ്റര്‍ വലിച്ചിഴച്ചു; അറസ്റ്റ്‌

മഥുരയില്‍ മൃതദേഹവും വലിച്ചിഴച്ച് പത്തു കിലോമീറ്റര്‍ ഓടിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  പുതുവര്‍ഷപ്പുലരിയില്‍ ഡല്‍ഹിയില്‍ അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറില്‍ കിലോമീറ്ററുകള്‍ വലിച്ചിഴച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പ് ഉത്തര്‍പ്രദേശിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. മഥുരയില്‍ മൃതദേഹവും വലിച്ചിഴച്ച് പത്തു കിലോമീറ്റര്‍ ഓടിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. യമുന എക്‌സ്പ്രസ് വേ ടോള്‍ ബൂത്തിലെ സുരക്ഷാ ജീവനക്കാരനാണ് ഇക്കാര്യം ശ്രദ്ധിച്ചത്. കാറിന്റെ അടിയില്‍  കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഡല്‍ഹി സ്വദേശി വിരേന്ദര്‍ സിങ്ങിന്റെ കാറാണ് മൃതദേഹം വലിച്ചിഴച്ചത്. ആഗ്രയില്‍ നിന്ന് നോയിഡയിലേക്ക് പോകുന്ന വഴിയാണ് കാറില്‍ മൃതദേഹം കുടുങ്ങിയത്. 

കാറിന്റെ അടിയില്‍ മൃതദേഹം കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. കടുത്ത മൂടല്‍മഞ്ഞില്‍ കാഴ്ച പരിധി കുറവായിരുന്നു എന്നും മൃതദേഹം കാറിന്റെ അടിയില്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നുമാണ് വിരേന്ദര്‍ സിങ് പറയുന്നത്.

എക്‌സ്പ്രസ് വേയില്‍ ഇന്നലെ രാത്രി കടുത്ത മൂടമഞ്ഞായിരുന്നു. കാഴ്ച പരിധി കുറവായിരുന്നു. യാത്രയ്ക്കിടെ വിരേന്ദര്‍ സിങ്ങിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്ന് എസ്പി ട്രിഗണ്‍ ബിസെന്‍ പറയുന്നു. പൊലീസ് വിരേന്ദര്‍ സിങ്ങിനെ ചോദ്യം ചെയ്ത് വരികയാണ്. പുതുവര്‍ഷ പുലരിയില്‍ ഡല്‍ഹിയില്‍ യുവതിയെ കാറില്‍ വലിച്ചിഴച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com