ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ദേശീയ പ്രാധാന്യമുള്ളത്; പൊതു പദ്ധതിക്കു സ്വകാര്യതാത്പര്യങ്ങള്‍ക്കു മുകളില്‍ സ്ഥാനം: ഹൈക്കോടതി

മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ദേശീയ പ്രാധാന്യവും പൊതുതാത്പര്യവും ഉള്ളതാണെന്ന് ബോംബെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ദേശീയ പ്രാധാന്യവും പൊതുതാത്പര്യവും ഉള്ളതാണെന്ന് ബോംബെ ഹൈക്കോടതി. പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതു ചോദ്യം ചെയ്ത് ഗോദ്‌റെജ് കമ്പനി നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ ആര്‍ഡി ധനുക, എംഎം സഥായെ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളി.

ദേശീയ പ്രാധാന്യമുള്ള ഒരു പദ്ധതിക്കു സ്വകാര്യ താത്പര്യങ്ങള്‍ക്കു മുകളില്‍ മുന്‍ഗണനയുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു. വിക്രോളിയിലെ ഭൂമി ഏറ്റെടുക്കലിന് എതിരെയാണ് ഗോദ്‌റെജ് കോടതിയെ സമീപിച്ചത്.

പദ്ധതിയുടെ 508.17 കിലോമീറ്റര്‍ പാതയില്‍ 21 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയാണ്. ഇതിലേക്കുള്ള പ്രവേശന കവാടത്തില്‍ ഒന്ന്, ഇപ്പോള്‍ ഗോദ്‌റെജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇവിടെ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയാണ് ഗോദ്‌റെജ് ഹര്‍ജി നല്‍കിയത്. 

ദേശീയ പ്രാധാന്യമുള്ള പദ്ധതിയെ ഗോദ്‌റെജ് വൈകിപ്പിക്കുകയാണെന്ന്, മഹാരാഷ്ട്രാ സര്‍ക്കാരും ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷനും ഹൈക്കോടതിയെ അറിയിച്ചു. ഗോദ്‌റെജിന്റെ ഉടമസ്ഥതയില്‍ ഉള്ളത് ഒഴികെയുള്ള മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞതായും കോര്‍പ്പറേഷന്‍ പറഞ്ഞു. ഭൂമിക്കു നഷ്ടപരിഹാരമായി നല്‍കേണ്ട 264 കോടി ഇതിനകം തന്ന കെട്ടിവച്ചിട്ടുള്ളതാണെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 

നഷ്ടപരിഹാരം നിശ്ചയിച്ചതില്‍ നിയമവിരുദ്ധമായി ഒന്നും കാണുന്നില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com