'വിവാദങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ ആസൂത്രണം, അതില്‍ നേട്ടമുണ്ടാക്കുന്നവരുണ്ട്' 

ഈ സ്ഥാപനത്തിനു ഭാവിയില്ലെന്നു പറഞ്ഞ് അധ്യാപകര്‍ രാജിവയ്ക്കുകയാണ്
തിങ്ക് എഡ്യൂ കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്്ണന്‍ ദീപം തെളിക്കുന്നു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചെയര്‍മാന്‍ മനോജ് കുമാര്‍ സൊന്താലിയ, സിഇഒ ലക്ഷ്മി മേനോന്‍, മുന്‍ ചീഫ് ജസ്റ്റിസ് യുയു ലളിത് സമീപം/എക്‌സ്പ്രസ്‌

ചെന്നൈ: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിവാദങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ ആസൂത്രണം ഉണ്ടെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വ്യക്തമായി ആസൂത്രണം ചെയ്ത, തിരക്കഥയനുസരിച്ചുള്ള ആക്രമണമാണ് ഇന്‍സ്റ്റിറ്റിയൂട്ടിനു നേരെ നടന്നതെന്ന്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ട് അടൂര്‍ പറഞ്ഞു.

അധമമായ പ്രചാരണങ്ങളാണ് ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെ ഉണ്ടായത്. ഈ സ്ഥാപനത്തിനു ഭാവിയില്ലെന്നു പറഞ്ഞ് അധ്യാപകര്‍ രാജിവയ്ക്കുകയാണ്. ഇന്‍സ്റ്റിറ്റിയൂട്ടന്റെ ഈ അവസ്ഥയില്‍ തനിക്കു ദുഃഖമുണ്ടെന്ന്, ചെയര്‍മാന്‍ പദവി ഒഴിഞ്ഞ അടൂര്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പതനം കൊണ്ടു നേട്ടമുണ്ടാക്കുന്ന ആളുകള്‍ അതിന് അകത്തും പുറത്തുമുണ്ട്. രാജിവച്ച ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ വരുന്നതു വരെ അവിടെ സമ്പൂര്‍ണ അരാജകത്വമായിരുന്നു. ശങ്കര്‍ ആണ് സ്ഥാപനത്തില്‍ അച്ചടക്കം കൊണ്ടുവന്നതെന്ന് അടൂര്‍ പറഞ്ഞു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഹ്രസ്വകാല കോഴ്‌സുകളാണ് ഇപ്പോള്‍ മുഖ്യമായും നടക്കുന്നതെന്നും പ്രധാന കോഴ്‌സിനെ ഇല്ലാതാക്കാനേ ഇതുപകരിക്കൂ എന്നും അടൂര്‍ പറഞ്ഞു. ഹ്രസ്വകാല കോഴ്‌സുകള്‍ നടത്താന്‍ ഇഷ്ടം പോലെ സ്വകാര്യസ്ഥാപനങ്ങള്‍ ഉണ്ടെന്ന് അടൂര്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com