അമ്മയുടെ പിടിവിട്ട് ക്ഷേത്രത്തില്‍ വച്ച് കൂട്ടം തെറ്റി; ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ക്ഷേത്രത്തില്‍ നിന്ന് കൂട്ടം തെറ്റിയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയുണ്ടാകുമെന്നാണ് അമ്മ കരുതിയിരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവ്പുരിയില്‍ അമ്മയില്‍ നിന്ന് കൂട്ടംതെറ്റിയ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ക്ഷേത്രത്തില്‍ വച്ച് കൂട്ടം തെറ്റിയ കുട്ടിയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കകലെയാണ് കണ്ടെത്തിയത്. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

കരേര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബഡോറ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തില്‍ നിന്ന് കൂട്ടം തെറ്റിയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയുണ്ടാകുമെന്നാണ് അമ്മ കരുതിയിരുന്നത്. വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിന് പിന്നില്‍ വായില്‍ തുണി തിരുകിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.  പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം നല്‍കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് രാജേഷ് ചന്ദേല്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com