'അച്ഛനെ നിങ്ങളിൽ ഏൽപ്പിക്കുകയാണ്', ലാലുവിന്റെ മകളുടെ കുറിപ്പ്

വൃക്കമാറ്റിവെക്കൽ ശാസ്‌ത്രക്രിയയ്‌ക്ക് ശേഷം ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങി.
ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് / ചിത്രം ട്വിറ്റർ
ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് / ചിത്രം ട്വിറ്റർ

ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് വൃക്തമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സിം​ഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങി. ലാലുവിന്റെ മകൾ രോഹിണി ആചാര്യയാണ് അദ്ദേഹത്തിന് വൃക്ക ദാനം ചെയ്തത്. ശാസ്‌ത്രക്രിയയ്‌ക്ക് ശേഷം തിരിച്ചെത്തുന്ന പിതാവിനെ കുറിച്ച് മകൾ രോഹിണി വികാരഭരിതമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത കുറിപ്പുകളാണ് ഇപ്പോൾ വൈറലാകുന്നത്.

'ഒരു പ്രധാനപെട്ട കാര്യം പറയാനുണ്ട്, നമ്മുടെ പ്രിയപ്പെട്ട ലാലുജിയെ കുറിച്ചാണ്. അദ്ദേഹം ശാസ്ത്രക്രിയയ്‌ക്ക് ശേഷം ഫെബ്രുവരി 11ന് ഇന്ത്യയിലേക്ക് മടങ്ങുകയാണ്. നിങ്ങൾക്ക് അദ്ദേഹത്തോടുള്ള എല്ലാ സ്‌നേഹവും മാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആരോ​ഗ്യം നിങ്ങളെ എൽപ്പിക്കുകയാണ്. ഒരു മകൾ എന്ന നിലയിൽ എനിക്ക് നിങ്ങളോട് ഒരു അപേക്ഷയാണിത്. അണുബാധ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ സന്ദർശകർ നിർബന്ധമായും മാസ്‌ക് ധരിച്ചെത്തണം'.- എന്നായിരുന്നു രോഹിണി ആചാര്യയുടെ കുറിപ്പ്.

ലാലുപ്രസാദ് യാദവിന്റെ ആരോ​ഗ്യ സ്ഥിതിയിലെ പുരോ​ഗതി അറിയിച്ച് മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ട്വീറ്റ് ചെയ്‌തിരുന്നു. തന്റെ മൂത്ത സഹോദരി രോഹിണി ആചാര്യയാണ് പിതാവിന് വൃക്ക ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com