രണ്ടുവട്ടം മന്ത്രിസ്ഥാനം നിരസിച്ചിട്ടുണ്ട്, അത് പലര്‍ക്കും അറിയില്ല: വരുണ്‍ ഗാന്ധി

ചെന്നൈയില്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: താന്‍ രണ്ടുതവണ മന്ത്രിസ്ഥാനം നിരസിച്ചിട്ടുണ്ടെന്നും അത് പലര്‍ക്കും അറിയില്ലെന്നും ബിജെപി എംപി വരുണ്‍ ഗാന്ധി. ചെന്നൈയില്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

താന്‍ വിദ്യാഭ്യാസമന്ത്രി ആവുകയാണെങ്കില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന ചോദ്യത്തിന്, ആദ്യം പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുകയും അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മറുപടി നല്‍കി. നൈപുണ്യ വികസനത്തിന് കൂടുതല്‍ പണം മാറ്റിവയ്ക്കും. ദക്ഷിണ കൊറിയയില്‍ 94 ശതമാനം നൈപുണ്യവികസന തോത് ഉണ്ടെങ്കില്‍ ഇന്ത്യയില്‍ അത് നാലു ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

'കഴിഞ്ഞ അഞ്ചുവര്‍ഷം സൃഷ്ടിച്ചിരിക്കുന്ന 74 ശതമാനം സര്‍ക്കാര്‍ തസ്തികകളും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ളതാണെന്ന് യുവാക്കള്‍ മനസ്സിലാക്കണം. ശരിക്കും അവര്‍ക്ക് പെന്‍ഷനോ സാമൂഹ്യ സുരക്ഷിതത്വമോ ഇല്ല. ഒഴിവുകളിലേക്ക് 45-60 ദിവസത്തിനുള്ളില്‍ പരീക്ഷ നടത്തി ഒഴിവു നികത്തണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. ചില മന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് അവര്‍ വാക്കു തരികയും ചെയ്തു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്തിനാണ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇഷ്ടാനുസരണം ശമ്പളം വര്‍ധിപ്പിക്കുന്നതെന്നും ഇതിനെ ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് കത്തയക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com