ഷാഫ്റ്റിലേക്ക് കാല്‍തെറ്റി വീണു, ലിഫ്റ്റ് താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക്; 15കാരന്‍ ചതഞ്ഞരഞ്ഞ് മരിച്ചു

ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണ് കുടുങ്ങിയതിനെ തുടര്‍ന്ന് ചതഞ്ഞരഞ്ഞ് 15കാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണ് കുടുങ്ങിയതിനെ തുടര്‍ന്ന് ചതഞ്ഞരഞ്ഞ് 15കാരന് ദാരുണാന്ത്യം. ഷാഫ്റ്റിലേക്ക് വീണ ഉടന്‍ തന്നെ താഴത്തെ നിലയില്‍ നിന്ന് ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതാണ് അപകടകാരണം.

ഡല്‍ഹി ഭാവന ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്നലെയാണ് സംഭവം. 15കാരനായ അലോക് ആണ് ഫാക്ടറിയുടെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചത്. രണ്ടാമത്തെ നിലയില്‍ നിന്ന് കാല്‍തെറ്റി 15കാരന്‍ ലിഫ്റ്റിന്റെ ഷാഫ്റ്റില്‍ വീഴുകയായിരുന്നു. ലിഫ്റ്റ് താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് ഉയര്‍ന്നതോടെ 15കാരന്‍ കുടുങ്ങിപ്പോകുകയായിരുന്നു. ലിഫ്റ്റിന്റെ ഷാഫ്റ്റില്‍ കുടുങ്ങിയ 15കാരന്റെ മൃതദേഹം ഇലക്ട്രിക് വൈറല്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കുട്ടി ചതഞ്ഞരാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ 15കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹത്തില്‍ കഴുത്തുമുറുകിയ പാടുണ്ട്. ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റതായി ഡോക്ടര്‍മാര്‍ പറയുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ലിഫ്റ്റിലാണ് അപകടം നടന്നത്. താഴത്തെ നിലയില്‍ നിന്ന് ലിഫ്റ്റില്‍ കയറി രണ്ടാമത്തെ നിലയിലേക്ക് ആരോ പോകുന്നതിനിടയിലാണ് അപകടം നടന്നതെന്ന് പൊലീസ് പറയുന്നു.

അമ്മയുടെ കൂടെയാണ് കുട്ടി ഫാക്ടറിയില്‍ എത്തിയത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നിര്‍ബന്ധിച്ച് ഫാക്ടറി ഉടമകള്‍ പണിയെടുപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഫാക്ടറി ഉടമയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഫാക്ടറിക്ക് പുറത്ത് പ്രതിഷേധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com