പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മേശപ്പുറത്തിരുന്ന കുപ്പിവെള്ളം കുടിച്ചു; വിദ്യാര്‍ഥിക്ക് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; കേസ്

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ സെന്റ് ഓഫ് പരിപാടിക്കിടെയായിരുന്നു സംഭവം


ലക്‌നൗ: മേശപ്പുറത്ത് വച്ചിരുന്ന കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ചതിന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചു.  പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ സെന്റ് ഓഫ് പരിപാടിക്കിടെയായിരുന്നു സംഭവം നടന്നതെന്ന് ദളിത് വിദ്യാര്‍ഥി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന കുപ്പിയില്‍ നിന്ന് വിദ്യാര്‍ഥി വെള്ളം കുടിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ യോഗേന്ദ്ര കുമാറും സഹോദരന്‍മാരും ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നെന്നാണ് പരാതിയെന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് റാം അര്‍ജ് പറഞ്ഞു.

പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍  പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com