ഒഴിവുകള്‍ പൂര്‍ണമായും നികത്തി സുപ്രീം കോടതി, രണ്ടു ജഡ്ജിമാര്‍ കൂടി സ്ഥാനമേറ്റു

സുപ്രീം കോടതിയില്‍ പുതിയ രണ്ടു ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു
സുപ്രീം കോടതി/ ചിത്രം: പിടിഐ
സുപ്രീം കോടതി/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ പുതിയ രണ്ടു ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ജസ്റ്റിസുമാരായ രാജേഷ് ബിന്ദല്‍, അരവിന്ദ് കുമാര്‍ എന്നിവരാണ് ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു.

രണ്ടു ജഡ്ജിമാര്‍ കൂടി സ്ഥാനമേറ്റതോടെ സുപ്രീം കോടതിയിലെ ഒഴിവുകള്‍ പൂര്‍ണമായി നികത്തി. 34 ജഡ്ജിമാരാണ് നിലവില്‍ സുപ്രീം കോടതിയില്‍ ഉള്ളത്. 

അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ബിന്ദലിനെയും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് അരവിന്ദ് കുമാറിനെയും സുപ്രീം കോടതിയില്‍ നിയമിക്കാന്‍ ജനുവരി 31ന് ആണ് കൊളീജിയം ശുപാര്‍ശ നല്‍കിയത്. ഇതു സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയവും സര്‍ക്കാരും തമ്മില്‍ ഭിന്നത മൂര്‍ഛിച്ച സമയത്തു തന്നെയാണ് സുപ്രീം കോടതിയില്‍ മുഴുവന്‍ ഒഴിവുകളിലേക്കും നിയമനം നടത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com