ശുചിമുറി, കാത്തിരിപ്പുകേന്ദ്രം...; റേഷൻ കടകൾ 'സ്മാർട്ടാകുന്നു'

ആധുനികസൗകര്യങ്ങളുള്ള 75 റേഷൻ കടകൾ വീതം ഓരോ ജില്ലയിലും സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി:  ആധുനികസൗകര്യങ്ങളുള്ള 75 റേഷൻ കടകൾ വീതം ഓരോ ജില്ലയിലും സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. കാത്തിരിപ്പുകേന്ദ്രം, ശുചിമുറി, ശുദ്ധജലം, സിസിടിവി ക്യാമറ എന്നി ആധുനിക സൗകര്യങ്ങളോടുകൂടിയ റേഷൻ കടകൾ സജ്ജമാക്കാനാണ് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണവകുപ്പു സെക്രട്ടറി സഞ്ജീവ് ചോപ്ര നിർദേശിച്ചത്.

മറ്റു കടകളിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കൂടി റേഷൻ കടകളിൽ വിൽക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനങ്ങൾക്കു കേന്ദ്രം കത്തയച്ചിട്ടുണ്ട്. കടയുടമകൾക്ക് അധികവരുമാനം ലഭിക്കാൻ ഇതു സഹായിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com