ബിബിസി ഓഫീസിലെ പരിശോധന, രേഖപ്പെടുത്തിയത് പ്രധാനപ്പെട്ട ഉദ്യോ​ഗസ്ഥരുടെ മൊഴി മാത്രമെന്ന് ആദായ വകുപ്പ് ഉദ്യോ​ഗസ്ഥർ 

ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ല. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്.
ബിബിസി ഓഫീസില്‍ റെയ്ഡ് നടക്കുമ്പോള്‍ പുറത്ത് തമ്പടിച്ച മാധ്യമപ്രവര്‍ത്തകര്‍/ പിടിഐ
ബിബിസി ഓഫീസില്‍ റെയ്ഡ് നടക്കുമ്പോള്‍ പുറത്ത് തമ്പടിച്ച മാധ്യമപ്രവര്‍ത്തകര്‍/ പിടിഐ

ന്യൂഡൽഹി : ബിബിസി ഓഫീസിൽ വളരെ പ്രധാനപ്പെട്ട ഉദ്യോ​ഗസ്ഥരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് ആദായ വകുപ്പ് ഉദ്യോ​ഗസ്ഥർ. 
ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ല. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ അവരുടെ ജോലി ചെയ്യുന്നതിൽ തടസപ്പെടുത്തിയില്ലെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥർ മുംബൈയിലെ കലീനയിലുള്ള ബിബിസി ഓഫീസിലെ പരിശോധന പൂർത്തിയാക്കി മടങ്ങിയത്. അതേസമയം ചില ഉദ്യോഗസ്ഥരെ ആദായ നികുതി ഉദ്യോ​ഗസ്ഥർ നീണ്ട ചോദ്യം ചെയ്യലിന് വിധേയരാക്കിയെന്നും രാത്രി ഓഫീസില്‍ നില്‍ക്കേണ്ടി വന്നെന്നും പരിശോധനയ്ക്ക് പിന്നാലെ ബിബിസി പ്രസ്താവനയിറക്കി. ഓഫീസിലെ പ്രവര്‍ത്തനം സാധാരണഗതിയിലായി. വിശ്വാസ്യതയുള്ള സ്വന്തന്ത്ര മാധ്യമപ്രവര്‍ത്തനം തുടരുമെന്നും ബിബിസി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com