'പൃഥ്വി ഷാ ആരാണ് എന്ന് പോലും അറിയില്ല, മണിക്കൂറുകള്‍ക്ക് ശേഷം പരാതി നല്‍കാന്‍ കാരണം എന്ത്?'; സപ്‌ന ഗില്‍ കോടതിയില്‍ 

 ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസില്‍ പൃഥ്വി ഷാ ആരാണ് എന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രതി സപ്‌ന ഗില്‍ കോടതിയില്‍
പൃഥ്വി ഷായെ ആക്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
പൃഥ്വി ഷായെ ആക്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസില്‍ പൃഥ്വി ഷാ ആരാണ് എന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രതി സപ്‌ന ഗില്‍ കോടതിയില്‍. കേസില്‍ വെള്ളിയാഴ്ച അന്ധേരി കോടതിയില്‍ ഹാജരാക്കിയ സപ്‌ന ഗില്ലിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് പൃഥ്വി ഷായെ ആക്രമിച്ചു എന്നതാണ് കേസ്. കേസില്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആയ സപ്‌ന ഗില്ലിനെ അറസ്റ്റ് ചെയ്തത്. ' എന്റെ സുഹൃത്ത് പൃഥി ഷായോട് സെല്‍ഫി ചോദിച്ചു. അയാള്‍ ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പൃഥ്വി ഷാക്കൊപ്പം എട്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. പൃഥ്വി ഷാ മദ്യപിച്ചിരുന്നു. വിഷയം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.'- സപ്ന കോടതിയില്‍ പറഞ്ഞു.

50,000 രൂപ കൊടുത്ത് കേസ് അവസാനിപ്പിക്കണം എന്നൊന്നും സ്വപ്ന പറഞ്ഞില്ലെന്നും ഇതിന് തെളിവില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അങ്ങനെ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പൃഥ്വി അന്ന് തന്നെ പരാതി നല്‍കിയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. 15 മണിക്കൂറിന് ശേഷം മാത്രമാണ് പൃഥ്വി ഷാ പൊലീസിലെ സുഹൃത്ത് വഴി പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. പൃഥ്വി ഷായ്ക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നും അതിനാലാണ് ബിസിസിഐ അദ്ദേഹത്തെ വിലക്കിയതെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരത്തിയായിരുന്നു സപ്ന ഗില്ലിന്റെ അഭിഭാഷകന്‍ വാദിച്ചത്.

പൃഥ്വി ഷാ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും സപ്ന ഗില്ലിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.അടുത്ത ഹിയറിംഗില്‍ സപ്നയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും കോടതി അത് അനുവദിച്ചാലുടന്‍ ജാമ്യത്തിനായി അപ്പീല്‍ നല്‍കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സെല്‍ഫി എടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൃഥിഷായെ ആക്രമിച്ചതെന്നാണ് പരാതി. മുംബൈയിലെ സാന്താക്രൂസ് ഏരിയയിലെ ഒരു ഹോട്ടലിന് പുറത്ത് പൃഥ്വി ഷായെ മര്‍ദിക്കുകയും ബേസ്ബോള്‍ ബാറ്റു കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com