ജിഎസ്‌ടി കൗൺസിൽ യോ​ഗം ഇന്ന്, കെ എൻ ബാലഗോപാൽ പങ്കെടുക്കും

പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. 
നിര്‍മല സീതാരാമന്‍, എഎന്‍ഐ
നിര്‍മല സീതാരാമന്‍, എഎന്‍ഐ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 49-മത് ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും. സിമൻറ് ജിഎസ്‌ടി കുറയ്ക്കുന്നത്,  ഓൺലൈൻ ഗെയിം നികുതി എന്നിവയിൽ കൗൺസിൽ ചർച്ച ചെയ്യും. പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട്, ജിഎസ്‌ടി പരാതികൾക്കായുള്ള ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടക്കും.

എന്നാൽ എജി സാക്ഷ്യപ്പെടുത്തിയ ജിഎസ്‌ടി നഷ്ടപരിഹാര കണക്കുകൾ കേരളം നൽകിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലസീതാരാമന്റെ വിമർശനത്തിന് പിന്നാലെയാണ് യോഗം. ഇതിൽ സംസ്ഥാനത്തിന്റെ വിശദീകരണം ധനമന്ത്രി കെ എൻ ബാലഗോപാൽ യോ​ഗത്തിൽ ഉന്നയിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com