പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രസഗുളയെ ചൊല്ലി തര്‍ക്കം; വിവാഹ വിരുന്നിനിടെ വധുവിന്റെ ബന്ധുവിനെ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ, വധുവിന്റെ ബന്ധുവിനെ അടിച്ചുകൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ, വധുവിന്റെ ബന്ധുവിനെ അടിച്ചുകൊന്നു. രസഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

മെയിന്‍പുരി ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50 വയസുള്ള രണ്‍വീണ്‍ സിങ്ങാണ് മരിച്ചത്. രസഗുളയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നാലു അതിഥികളില്‍ നിന്ന് ക്രൂരമായി മര്‍ദ്ദനമേറ്റ രണ്‍വീര്‍ സിങ്ങിന്റെ ബന്ധു രാം കിഷോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വിവാഹ പാര്‍ട്ടിക്കിടെയാണ് അടിപിടി നടന്നത്. ബക്കറ്റില്‍ നിന്ന് രസഗുള എടുക്കുന്നതിനെ രണ്‍വീര്‍ സിങ് എതിര്‍ത്തതാണ് വാക്കേറ്റത്തിലേക്കും പിന്നീട് മര്‍ദ്ദനത്തിലേക്കും നയിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന നാലു അതിഥികളുമായാണ് വാക്കേറ്റം ഉണ്ടായത്. വാക്കേറ്റത്തിനിടെ കുപിതരായ നാലു അതിഥികള്‍ ഇരുമ്പുവടി ഉപയോഗിച്ച് രണ്‍വീര്‍ സിങ്ങിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിപിടിയില്‍ രാം കിഷോറിനും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്തതായും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. രസഗുളയുമായി ബന്ധപ്പെട്ട് അതിഥികളില്‍ ഒരാളുമായാണ് തുടക്കത്തില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് മറ്റു മൂന്ന് പേര്‍ കൂടി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com