പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ഉപേന്ദ്ര കുശ്വാഹ;  ബിഹാറില്‍ രാഷ്ട്രീയ നീക്കം

രാഷ്ട്രീയ ലോക് ജനതാദള്‍ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
ഉപേന്ദ്ര കുശ്വാഹ വാര്‍ത്താ സമ്മേളനം നടത്തുന്നു
ഉപേന്ദ്ര കുശ്വാഹ വാര്‍ത്താ സമ്മേളനം നടത്തുന്നു

പറ്റ്‌ന: ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചു. രാഷ്ട്രീയ ലോക് ജനതാദള്‍ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. വാര്‍ത്താസമ്മേളനത്തിലായിരുന്നു പുതിയ പാര്‍ട്ടി പ്രഖ്യാപനം.

'ഞങ്ങള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു - രാഷ്ട്രീയ ലോക് ജനതാദള്‍ എന്നാണ് പേര്. ഏകകണ്ഠമായാണ് തീരുമാനിച്ചത്. എന്നെ അതിന്റെ ദേശീയ അധ്യക്ഷനാക്കി. പാര്‍ട്ടി കര്‍പ്പൂരി താക്കൂറിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും.'' ഉപേന്ദ്ര വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. രണ്ട് ദിവസമായി പറ്റ്നയില്‍ ഇത് സംബന്ധിച്ച് യോഗങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. നിയമസഭാ കൗണ്‍സിലിലെ എംഎല്‍സി സ്ഥാനം രാജിവെക്കുന്നതായും ഇന്ന് മുതല്‍ പുതിയ ഒരു രാഷ്ട്രീയ ഇന്നിങ്‌സ് ആരംഭിക്കുന്നതായും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ നടത്തി. തുടക്കത്തില്‍ നിതീഷ് കുമാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് സ്വീകരിച്ച വഴി നിതീഷിനും ബീഹാറിനും നല്ലതല്ല. മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല, ചുറ്റുമുള്ള ആളുകളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും കുശ്വാഹ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് ഉപേന്ദ്ര ഖുശ്വാഹ തന്റെ ആര്‍എല്‍എസ്പി കക്ഷിയെ ജെഡിയുവില്‍ ലയിപ്പിച്ചത്. ഉപേന്ദ്ര ഖുശ്വാഹയെ ജെഡിയു പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനാക്കിയത് ഒഴിച്ചാല്‍ ആര്‍എല്‍എസ്പിയില്‍നിന്നെത്തിയ നേതാക്കള്‍ക്ക് ജെഡിയുവില്‍ കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. ഇതില്‍ കുശ്വാഹ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com