ഏപ്രില്‍ ഒന്നുമുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസുകളില്‍ സൗജന്യയാത്ര; പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി

സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണെന്ന് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ ഒന്നുമുതല്‍ കര്‍ണാടകയില്‍ സ്ത്രികള്‍ക്കും കുട്ടികള്‍ക്കും സൗജന്യയാത്ര
ഏപ്രില്‍ ഒന്നുമുതല്‍ കര്‍ണാടകയില്‍ സ്ത്രികള്‍ക്കും കുട്ടികള്‍ക്കും സൗജന്യയാത്ര

ബംഗളൂരു: ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ പൊതുബസുകളില്‍ സൗജന്യയാത്ര നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കെഎസ്ആര്‍ടിസിയുടെ വോള്‍വോ മള്‍ട്ടി ആക്്‌സല്‍ സ്ലീപ്പര്‍ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണെന്ന് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഈ പദ്ധതി നടപ്പിലാക്കുന്നതിനായി മിനി സ്‌കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തുകയും നിലവിലുള്ള ബസുകള്‍ ഉപയോഗിച്ച് കൂടുതല്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യും. സ്‌കുളുകള്‍ സമയത്ത് ഒരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സര്‍വീസുകള്‍ നടത്തണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഗ്രാന്റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'സാമ്പത്തിക വികസനത്തില്‍ ഗതാഗതം വലിയ പങ്കാണ് വഹിക്കുന്നത്. അതിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യ പാസ് സൗകര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 'സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ജോലി ചെയ്യുന്ന സ്റ്റാഫിനും മാനേജ്‌മെന്റിനും ഒപ്പമാണ്. യാത്രക്കാര്‍ക്ക് നല്ലൊരു സേവനവും ആകും' അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com