11കാരിയുടെ കൊലപാതകം, തുമ്പായത് അമ്മയ്ക്ക് ലഭിച്ച മിസ്ഡ് കോള്‍; ദിവസങ്ങള്‍ക്കകം കേസ് തെളിയിച്ച് പൊലീസ് 

11 കാരിയുടെ കൊലപാതകത്തില്‍ പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത് മിസ്ഡ് കോള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:11 കാരിയുടെ കൊലപാതകത്തില്‍ പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത് മിസ്ഡ് കോള്‍. പെണ്‍കുട്ടിയെ കാണാതായ ദിവസം അമ്മയ്ക്ക് ലഭിച്ച മിസ്ഡ് കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. കൊലപാതകം നടന്ന് 12 ദിവസത്തിന് ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

ഡല്‍ഹിയിലാണ് സംഭവം. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കാണാതായ ദിവസം രാവിലെ 11.50ന് ആണ് കുട്ടിയുടെ അമ്മയ്ക്ക് മിസ്ഡ് കോള്‍ ലഭിച്ചത്. മിസ്ഡ് കോള്‍ നമ്പറില്‍ തിരിച്ചു വിളിച്ചെങ്കിലും നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. സ്‌കൂളില്‍ നിന്ന് തിരിച്ചുവരുന്ന സമയമായിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഫെബ്രുവരി 10നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് മിസ്ഡ് കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ 11കാരിയെ കൊലപ്പെടുത്തിയതായി പ്രതിയായ 21കാരന്‍ കുറ്റസമ്മതം നടത്തി. കുട്ടിയുടെ മൃതദേഹം വലിച്ചെറിഞ്ഞതായും പ്രതി മൊഴി നല്‍കി. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുന്നതായും പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com