പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചു; വ്യാപാരിയെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു, ഭാരത് മാതാ കി ജയ് വിളിപ്പിച്ച് ആള്‍ക്കൂട്ടം

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച വീഡിയോ വൈറല്‍ ആയതിന് പിന്നാലെ ആള്‍ക്കൂട്ടം വ്യാപാരിയെ കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ഭാരത് മാതാ കി ജയ് വിളിപ്പിക്കുകയും ചെയ്തു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച വീഡിയോ വൈറല്‍ ആയതിന് പിന്നാലെ ആള്‍ക്കൂട്ടം വ്യാപാരിയെ കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ഭാരത് മാതാ കി ജയ് വിളിപ്പിക്കുകയും ചെയ്തു. ഗോവയിലെ കലംഗുട്ടിലാണ് സംഭവം നടന്നത്. 

തന്റേത് മുസ്ലിം പ്രദേശമായതിനാല്‍, താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നതായി വ്യാപാരി പറയുന്ന വീഡിയോ ആണ് വൈറല്‍ ആയത്. ഒരു ട്രാവല്‍ വ്‌ളോഗര്‍ ആണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

ന്യൂസിലന്‍ഡ്-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന്റെ സമയത്ത് ആയിരുന്നു വീഡിയോ ഷൂട്ട് ചെയത്. താങ്കള്‍ ന്യൂസിലന്‍ഡ് ടീമിനെയാണോ പിന്തുണയ്ക്കുന്നത് എന്നായിരുന്നു വ്‌ലോഗറുടെ ചോദ്യം. എന്നാല്‍ വ്യാപാരി പാകിസ്ഥാന്‍ എന്ന് ഉത്തരം നല്‍കി. 

എന്തുകൊണ്ടാണ് പാകിസ്ഥാനെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന്, ഇത് മുസ്ലിം മേഖലയാണ് എന്നായിരുന്നു ഇയാളുടെ മറുപടി. 

വീഡിയോ വൈറല്‍ ആയതിന് പിന്നാലെ, വ്യാഴാഴ്ച ഒരുസംഘം ആളുകള്‍ ഇയാളുടെ കടയിലേക്ക് എത്തുകയായിരുന്നു. 

ഇവര്‍ വ്യാപാരിയെക്കൊണ്ട് മാപ്പ് പറയിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. കലംഗുട്ട് ഗ്രാമത്തില്‍ മുസ്ലിം ലെയിനുകള്‍ ഇല്ലെന്നും മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കരുതെന്നും വ്യാപാരിയോട് ഇവര്‍ പറയുന്നത് വീഡിയോയില്‍ കാണാം. വ്യാപാരി മുട്ടുകുത്തി നിന്ന് മാപ്പ് പറയുന്നതും ഭാരത് മാതാ കി ജയ് വിളിക്കുന്നതും വീഡിയോയിലുണ്ട്. അതേമയം, പരാതിയൊന്നും ലഭിക്കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ല എന്നാണ് പൊലീസ് വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com