പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ

'ഖാർ​ഗെ പേരിൽ മാത്രമാണ് പ്രസിഡന്റ്, റിമോർട്ട് കൺട്രോൾ ആരാണെന്ന് എല്ലാവർക്കും അറിയാം'- കോൺ​ഗ്രസിനെതിരെ മോദി

പ്ലീനറി സമ്മേളനത്തിൽ ഖാർ​ഗെയെ ഒരു കുടുംബം അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു

ബം​ഗളൂരു: കോൺ​ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിൽ നിന്നുള്ള നേതാവായ മല്ലികാർജുൻ ഖാർ​ഗെയെ കോൺ​ഗ്രസ് അപമാനിക്കുകയാണ്. അദ്ദേഹം പേരിൽ മാത്രമാണ് പ്രഡിന്റായി ഇരിക്കുന്നത്. റിമോർട്ട് കൺട്രോൾ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും മോ​ദി പരിഹസിച്ചു. കര്‍ണാടകയിലെ ബെൽ​ഗാവിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ രൂക്ഷമായ വിമർശനം.

കർണാടകയിൽ നിന്നുള്ള ഖാർ​ഗെയോട് തനിക്ക് വലിയ ബ​​ഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തിൽ ഖാർ​ഗെയെ ഒരു കുടുംബം അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. 

'റായ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സെഷനില്‍ പാര്‍ട്ടിയുടെ തലവനും ഏറ്റവും മുതിര്‍ന്ന നേതാവുമായ ഖാര്‍ഗെ ജി കനത്ത വെയിലത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്നാല്‍ ആര്‍ക്കാണ് കുട ചൂടി നല്‍കിയതെന്നും നാം കണ്ടു. കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തത്'- പ്ലീനറി സമ്മേളനത്തിനിടെ സോണിയ ഗാന്ധിക്ക് കുട ചൂടി നില്‍ക്കുന്ന ദൃശ്യം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 

കോൺഗ്രസിലെ പഴയ പിളർപ്പ് ചൂണ്ടിക്കാട്ടിയും അദ്ദേഹം കോൺ​ഗ്രസിനെ ആക്രമിച്ചു. എസ് നിജലിംഗപ്പയെയും വീരേന്ദ്ര പാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങൾക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കർണാടകയിലെ നേതാക്കളെ എന്നും ഗാന്ധി കുടുംബം അപമാനിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com