ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി; മാതാപിതാക്കളുടെ അനുമതി വേണം; വാതുവയ്പ് നിരോധിക്കും; കേന്ദ്ര സര്‍ക്കാര്‍

ഓണ്‍ലൈന്‍ ഗെയിമിങ് നയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഓണ്‍ ലൈന്‍ ഗെയിം ഉപയോഗിക്കാന്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. പതിനെട്ടുവയസിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം. അതേസമയം രാജ്യത്ത് ഓണ്‍ലൈന്‍ വാതുവയ്പ് നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. 

ഓണ്‍ലൈന്‍  ഗെയിമുകള്‍ക്ക് മാര്‍ഗരേഖ ഫെബ്രുവരിയില്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം.  മാര്‍ഗരേഖയിലുള്ള കരടിന് മേല്‍ അഭിപ്രായം തേടല്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ഗെയിമിങ് നയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.വാതുവയ്പിന്റെയോ, ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അനുമതിയുണ്ടാകില്ലെന്ന് കരടില്‍ പറയുന്നു.  പതിനെട്ട് വയസിന് താഴെയുള്ള ഓണ്‍ലൈന്‍ ഗെയിം കളിക്കുകയാണെങ്കില്‍ അതിന് മാതാപിതാക്കളുടെ അനുമതി വേണം.

ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും കരടില്‍ പറയുന്നു.  അടുത്തയാഴ്ച മുതല്‍ കരടില്‍ പൊതുജനങ്ങള്‍ക്കും മേഖലയിലുള്ളവര്‍ക്കും അഭിപ്രായം അറിയിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com