കശ്മീര്‍ ഇനി തീവ്രവാദ കേന്ദ്രമല്ല, ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

പ്രതിവര്‍ഷം ആറ് ലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയതെങ്കില്‍ ഈ വര്‍ഷം 22 ലക്ഷം പേരാണ് കശ്മീര്‍ കാണാനായി എത്തിയത്.
കശ്മീര്‍/ ട്വിറ്റര്‍
കശ്മീര്‍/ ട്വിറ്റര്‍

ന്യൂഡല്‍ഹി: 2022ല്‍ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചത് 22 ലക്ഷം വിനോദസഞ്ചാരികള്‍. തീവ്രവാദികളുടെ കേന്ദ്രമായ കശ്മീര്‍ ഇപ്പോള്‍ വിനോദസഞ്ചാരികളുടെ കേന്ദ്രമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സന്ദര്‍ശകരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവാണ് ഉണ്ടായത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ ഇയര്‍ എന്‍ഡ് റിവ്യൂ 2022 അനുസരിച്ച്‌
ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതും പറയുന്നു. 2018ല്‍ 417 ഭീകരാക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ 2021ല്‍ 229 ആയി കുറഞ്ഞു. സൈനികരുടെ വീരമൃത്യവിലും കുറവുണ്ടായി.

നേരത്തെ കശ്മീര്‍ ഒരു തീവ്രവാദകേന്ദ്രമായിരുന്നു. ഇന്ന് കശ്മീര്‍ താഴ് വര വിനോദസഞ്ചാര കേന്ദ്രമായി. പ്രതിവര്‍ഷം ആറ് ലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയതെങ്കില്‍ ഈ വര്‍ഷം 22 ലക്ഷം പേരാണ് കശ്മീര്‍ കാണാനായി എത്തിയത്. കശ്മീരില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com