വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചത് മുംബൈ വ്യവസായി, ഉടന്‍ അറസ്റ്റ്; എയര്‍ ഇന്ത്യയ്ക്ക് വീഴ്ചയെന്ന് പൊലീസ് 

വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു
എയര്‍ ഇന്ത്യ, ഫയല്‍ ചിത്രം
എയര്‍ ഇന്ത്യ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ വ്യവസായിയാണ് വനിതാ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 വയസ് പ്രായം വരുന്ന ശേഖര്‍ മിശ്രയാണെന്നാണ് സൂചന. വ്യവസായി എവിടെയാണ് എന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. കര്‍ണാടക സ്വദേശിയായ വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിക്കുകയായിരുന്നു. നവംബര്‍ 26നാണ് സംഭവം നടന്നത്.തൊട്ടടുത്ത ദിവസം തന്നെ യാത്രക്കാരി എയര്‍ഇന്ത്യയ്ക്ക് പരാതി നല്‍കി. എന്നാല്‍ ഒരുമാസം കഴിഞ്ഞ് ഡിസംബര്‍ 28നാണ് എയര്‍ഇന്ത്യ വിവരം തങ്ങളെ അറിയിച്ചതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. വ്യവസായിക്കെതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് വ്യവസായിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ നിന്നും വിമാനം പുറപ്പെടുമ്പോള്‍ യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീ യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്. തന്റെ വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു.

ഡല്‍ഹിയില്‍ വിമാനമെത്തിയപ്പോള്‍ ഇയാള്‍ സ്വതന്ത്രനായി പോകുകയായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്ന് വനിതാ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കി. ഇതിന് ശേഷമാണ് എയര്‍ ഇന്ത്യ നടപടി ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com