മദ്യം വാങ്ങാന്‍ ലൈസന്‍സ് വേണം, 21 വയസ്സ് തികയാത്തവര്‍ക്ക് വില്‍ക്കരുത്; മദ്രാസ് ഹൈക്കോടതി

മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതി. മദ്യം വാങ്ങാൻ ലൈസൻസ് നിർബന്ധമാക്കണമെന്നാണ് നിർദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചു. മദ്യം വാങ്ങാൻ ലൈസൻസ് നിർബന്ധമാക്കണമെന്നാണ് കോടതിയുടെ നിർദേശം. 21 വയസ്സ് തികയാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ലൈസൻസ് ഏർപ്പെടുത്തണം. ലൈസൻസ് ഉള്ളവർക്ക് മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും പറ്റുകയുള്ളൂവെന്ന് ഉറപ്പാക്കുകയും വേണമെന്ന് കോടതി നിർദേശിച്ചു.

പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ പലരും മദ്യത്തിന് അടിമയാകുകയും മദ്യാസക്തി വര്‍ധിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം വേണമെന്ന കോടതിയുടെ ആവശ്യം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യശാലകളുടെ വില്‍പ്പനസമയം ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ആര്‍ മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ചാണ് നിര്‍ദേശങ്ഹള്‍ മുന്നോട്ടുവച്ചത്. 

ബാര്‍, പബ്ബ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടുഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശങ്ങള്‍. മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കേണ്ടതും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com