തണുപ്പ് കഠിനം; ഡൽഹിയിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും അവധി 

ഡൽഹിയിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ജനുവരി 15 വരെ അവധി നല്‍കണമെന്നാണ് സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർ‌ദേശം
തണുപ്പിനെ പ്രതിരോധിക്കാൻ തീ കായുന്നു/ ചിത്രം: പിടിഐ
തണുപ്പിനെ പ്രതിരോധിക്കാൻ തീ കായുന്നു/ ചിത്രം: പിടിഐ

ന്യുഡൽഹി: കടുത്ത ശൈത്യം തുടരുന്നതിനാൽ ഡൽഹിയിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ജനുവരി 15 വരെ അവധി നല്‍കണമെന്നാണ് സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന പുതിയ നിർദേശം. 

ഡല്‍ഹി അടക്കം ഉത്തരേന്ത്യയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി സഫ്ദര്‍ ജംഗില്‍ 1.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നു രേഖപ്പെടുത്തിയത്. ആയാ നഗറില്‍ 2.6 ഡിഗ്രി, ലോദി റോഡില്‍ 2.8 ഡിഗ്രി, പാലത്ത് 5.2 ഡിഗ്രി എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com