കര്‍ണാടകയില്‍ ശ്രീരാമസേന നേതാവിനും ഡ്രൈവര്‍ക്കും വെടിയേറ്റു

കാറില്‍ സഞ്ചരിക്കുകയായിരുന്ന രവിക്കും ഡ്രൈവര്‍ക്കും നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ശ്രീരാമ സേന ജില്ലാ പ്രസിഡന്റ് രവി കോകിക്തര്‍/ ഫെയ്‌സ്ബുക്ക
ശ്രീരാമ സേന ജില്ലാ പ്രസിഡന്റ് രവി കോകിക്തര്‍/ ഫെയ്‌സ്ബുക്ക

ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയിലുണ്ടായ വെടിവയ്പില്‍ ശ്രീരാമസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കര്‍ക്കും ഡ്രൈവര്‍ക്കും വെടിയേറ്റു. അജ്ഞാതന്റെ വെടിയേറ്റ ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

ബെലഗാവിയിലെ ഹിന്‍ഡല ഗ്രാമത്തില്‍ വച്ചായിരുന്നു വെടിവയ്പ്. കാറില്‍ സഞ്ചരിക്കുകയായിരുന്ന രവിക്കും ഡ്രൈവര്‍ക്കും നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

ആക്രമണത്തില്‍ കേസ് എടുത്തതായും പ്രതികളെ പിടികൂടുന്നതില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com