യുവാവിന്റെ കൈവെട്ടിമാറ്റി; മുറിച്ചെടുത്ത കൈയുമായി അക്രമി സംഘം കടന്നു; തിരച്ചില്‍

മുഖംമൂടി ധരിച്ചെത്തിയ പത്തോളം വരുന്ന സംഘമാണ് ജുഗ്നുവിന്റെ കൈ വെട്ടിമാറ്റിയതെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയില്‍ അജ്ഞാതര്‍ യുവാവിന്റെ കൈ വെട്ടിമാറ്റി. അതിനുശേഷം വെട്ടിമാറ്റിയ കൈകളുമായി പ്രതികള്‍ കടന്നതായും പൊലീസ് പറഞ്ഞു.

ജുഗ്നു എന്നയാളുടെ കൈയാണ് അക്രമിസംഘം വെട്ടിമാറ്റിയത്. ലോക്‌നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നിലഗുരുതരമാണ്. സര്‍ദാര്‍ സ്റ്റേഷന്‍ പരിധിയിലെ ഹാവേലിയിലാണ് സംഭവം. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതായും മുഖംമൂടി ധരിച്ചെത്തിയ പത്തോളം വരുന്ന സംഘമാണ് ജുഗ്നുവിന്റെ കൈ വെട്ടിമാറ്റിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സാരമായി പരിക്കേറ്റ ജുഗ്നു ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഡിഎസ്പി രാംദത്ത് നെയ്ന്‍ പറഞ്ഞു. ജുഗ്നുവിനെ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com