സൈനികർ ഇനി കളരിയും പഠിക്കും; ആയോധനകലകൾ അഭ്യസിക്കാൻ അമർ പദ്ധതി 

'ആർമി മാർഷ്യൽ ആർട്സ് റുട്ടീൻ' (അമർ) എന്ന പേരിലുള്ള പദ്ധതി കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ പ്രഖ്യാപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: സൈനികപരിശീലനത്തിന്റെ ഭാഗമായി ഇനി കളരിപ്പയറ്റുൾപ്പെടെയുള്ള തനത് ആയോധനകലകളും പഠിപ്പിക്കും. 'ആർമി മാർഷ്യൽ ആർട്സ് റുട്ടീൻ' (അമർ) എന്ന പേരിലുള്ള പദ്ധതി കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ പ്രഖ്യാപിച്ചു. ആയുധങ്ങളില്ലാതെ ശാരീരികമായി ശത്രുവിനെ നേരിടേണ്ടിവരുമ്പോൾ പ്രയോജനപ്പെടാനാണ് പുതിയ പദ്ധതി. 

ചില റെജിമെന്റുകളിൽ നിലവിൽ സ്വന്തംനിലയ്ക്ക് ഇന്ത്യൻ ആയോധനകലകൾ പരിശീലിപ്പിക്കുന്നുണ്ട്. മദ്രാസ് റെജിമെന്റിലെ ചിലയിടങ്ങളിൽ കളരിപ്പയറ്റും സിഖ് റെജിമെന്റിൽ ഗട്കയും ഗൂർഖ റെജിമെന്റിൽ ഖുക്രിയുമൊക്കെ  പരിശീലിപ്പിക്കാറുണ്ട്. ഇവയെല്ലാം ചേർത്തുള്ള പരിശീലനപദ്ധതിയാണ് അമർ. അതുവഴി സൈനികരുടെ മെയ് വഴക്കവും കായികക്ഷമതയും വർധിപ്പിക്കുമെന്നാണ് കരുതുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com