റോഡിന്റെ ശോച്യാവസ്ഥയ്ക്ക് മാപ്പ്; യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കി മന്ത്രി 

റോഡിന്റെ ശോച്യാവസ്ഥയില്‍ മാപ്പുപറഞ്ഞ് യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കി മധ്യപ്രദേശ് മന്ത്രി.
യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കുന്ന മധ്യപ്രദേശ് മന്ത്രി, എഎന്‍ഐ
യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കുന്ന മധ്യപ്രദേശ് മന്ത്രി, എഎന്‍ഐ

ഭോപ്പാല്‍:  റോഡിന്റെ ശോച്യാവസ്ഥയില്‍ മാപ്പുപറഞ്ഞ് യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കി മധ്യപ്രദേശ് മന്ത്രി. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചെളിയാണ് മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ കഴുകി കളഞ്ഞത്.

ഗ്വാളിയാറിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്. നഗരത്തിലെ വിനയ് നഗര്‍ മേഖലയിലെ റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് മനസിലാക്കാനാണ് മന്ത്രി എത്തിയത്. അഴുക്കുചാലിന് കുഴിയെടുത്തതിനെ തുടര്‍ന്നാണ് റോഡ് മോശമായത്. റോഡിന്റെ അവസ്ഥ പരിശോധിക്കുന്നതിനിടെയാണ് യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചെളി മന്ത്രി കഴുകി കളഞ്ഞത്. 

റോഡിന്റെ ശോച്യാവസ്ഥയില്‍ മന്ത്രി ജനങ്ങളോട് മാപ്പുപറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഊര്‍ജ്ജ മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ അറിയിച്ചു. വേറിട്ട പ്രവൃത്തികള്‍ കൊണ്ട് നേരത്തെയും മന്ത്രി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോയ്‌ലെറ്റുകള്‍ വൃത്തിയാക്കിയും വൈദ്യുതി പോസ്റ്റുകളുടെ കേടുപാടുകള്‍ തീര്‍ത്തുമാണ് മുന്‍പ് മന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com