'ഗുരുതരവും ഹീനവുമായ കുറ്റം'; ആശിഷ് മിശ്രയുടെ ജാമ്യത്തെ എതിര്‍ത്ത് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഖിംപുര്‍ ഖേരി കേസില്‍ പ്രതിയായ, കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിശ് മിശ്രയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍/ഫയല്‍
ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍/ഫയല്‍

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി കേസില്‍ പ്രതിയായ, കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഗുരുതരവും ഹീനവുമായ കുറ്റകൃത്യമാണ് ആശിഷ് മിശ്രയുടേതെന്ന് യുപി സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഗരിമ പ്രസാദ് പറഞ്ഞു.

ഗുരുതരവും ഹീനവുമായ കുറ്റകൃത്യം ചെയ്ത ആശിശിനു ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഗരിമ വാദിച്ചു. ആശിഷ് തെളിവു നശിപ്പിച്ചെന്ന ആക്ഷേപം സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ടോയെന്ന്, ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവര്‍ ചോദിച്ചു. ഇതുവരെ തെളിവു നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് അഭിഭാഷക അറിയിച്ചു.

ഗൂഢാലോചനയുടെ ഫലമായി ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. അതിശക്തനായ വ്യക്തിയുടെ മകനാണ് പ്രതി. ശക്തനായ വക്കിലാണ് അദ്ദേഹത്തിനു വേണ്ടി ഹാജരാവുന്നത്. ജാമ്യം നല്‍കുന്നതു തെറ്റായ സന്ദേശമാവും നല്‍കുകയെന്ന് ദവെ വാദിച്ചു. 

ശക്തനായ വക്കീല്‍ എന്ന പ്രയോഗത്തെ, മിശ്രയ്ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി എതിര്‍ത്തു. താന്‍ ദിവസവും കോടതിയില്‍ വരുന്നയാളാണ്. ഇതൊക്കെ എങ്ങനെയാണ് ജാമ്യത്തെ എതിര്‍ക്കുന്നതിനു കാരണമാവുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com